ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള യാത്രയെ താന്‍ ഉറ്റുനോക്കുകയാണ്: മോഡി

നരേന്ദ്ര മോഡി , ആര്‍ ശങ്കര്‍ പ്രതിമ , ഉമ്മന്‍ചാണ്ടി , എസ്എന്‍ഡിപി
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (13:50 IST)
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കവെ കേരള സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റ്.

‘ദൈവത്തിന്റെ സ്വന്തം നാടായ സുന്ദര കേരളത്തിലേക്കുള്ള ദിദ്വിന സന്ദര്‍ശനത്തെ ഉറ്റുനോക്കുകയാണെന്നാണ് ട്വീറ്റ്. തൃശൂര്‍, കൊച്ചി, കൊല്ലം, വര്‍ക്കല എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കുറിച്ചു’.

അതേസമയം, ചടങ്ങില്‍നിന്ന് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ തീരുമാനം എസ്എന്‍ഡിപിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ
ഒഴിവാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫിസിനോ ബിജെപിക്കോ ഒരു പങ്കുമില്ല. കേന്ദ്രസർക്കാർ ഒരു സംസ്ഥാനവുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചത് എസ്എന്‍ഡിപിയാണ്. എസ്എന്‍ഡിപി ഒരു ട്രെസ്‌റ്റായതിനാല്‍ അവര്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ ആരൊക്കെ സംബന്ധിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. ഇരിപ്പടങ്ങൾ അടക്കം പ്രൊട്ടോക്കോൾ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നോക്കുക. കൊല്ലത്തേത് സ്വകാര്യ ചടങ്ങാണെന്നും ഓഫിസ് അറിയിച്ചതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :