ന്യൂഡല്‍ഹി|
Last Updated:
ബുധന്‍, 27 ഓഗസ്റ്റ് 2014 (13:11 IST)
തന്റെ മകനെക്കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നു എന്ന പരാതിയുമായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ആര്‍ എസ് എസിനെ സമീപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.രാജ് നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗിനെപ്പറ്റി പാര്‍ട്ടിയിലെ ശത്രുക്കള്‍ അപവാദങ്ങള്‍ പരത്തുന്നു എന്നാണ് രാജ് നാഥ് സിംഗിന്റെ പരാതി .പങ്കജ് സിംഗ് ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ ജനറല്‍ സെക്രട്ടറിയാണ്.
നേരത്തെ ഉത്തര്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നും മോഡി നേരിട്ട് ഇടപെട്ട് പങ്കജ് സിംഗിനെ ഒഴിവാക്കി
എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതിന് മുന്‍പും രാജ് നാഥ് സിംഗും
പാര്‍ട്ടിയിലെ നേതാക്കളും തമ്മില്‍ അഭിപ്രായ വിത്യാസമുണ്ടായിട്ടുണ്ട്. 2009 ല്‍ അരുണ്‍ ജെയ്്റ്റ്‌ലിയുമായി
ആസാമിലെ പാര്‍ട്ടിയുടെ ചുമതല സുധാന്‍ശു മിത്തലിന്
നല്‍കുന്നത് സംബന്ധിച്ചുണ്ടായ
തര്‍ക്കം മാധ്യമ ശ്രദ്ധ നേടിയിരുന്നു.
സിംഗ് പ്രശ്നം പാര്‍ട്ടി അധ്യക്ഷന്‍ അമിത് സിംഗിനേയും ആര്‍ എസ് എസ് നേതൃത്വത്തേയും അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍