നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, രണ്ടാമനായി രാജ്നാഥ് സിംഗ്, അമിത് ഷായും മന്ത്രിസഭയിൽ

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 30 മെയ് 2019 (20:20 IST)
നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായി ചെയ്ത് ആധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായി. മുൻ കേന്ദ്ര ആഭ്യന്ത മന്ത്രി രാജ്നാഥ് സിംഗാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇക്കുറിയും അഭ്യന്തര വകുപ്പ് തന്നെയാവും രാജ്‌നാഥ് സിംഗിന് നൽകുക എന്നാണ് റിപ്പോർട്ടുകൾ. ബി ജെ പി അധ്യക്ഷൻ അമിത് ഷായും രണ്ടാം മോദി മന്ത്രിസഭയിൽ അംഗമായി, ഇക്കാര്യം നേരത്തെ തന്നെ ഗുജറാത്ത് ബി ജെ ഇ അധ്യക്ഷൻ ജിത്തു വഘാനി ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. മൂന്നാമതായാണ് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത്.



നിതിൻ ഗഡ്കരി, സദാനന്ദ ഗൗഡ, നിർമല സീതാരാമൻ, രവിശങ്കർ പ്രസാദ്, ഹർ സിമ്രത് കൗർ ബാദൽ, രാം വിലാസ് പസ്വാൻ, നരേന്ദ്ര സിംഗ് തൊമർ, തവർചന്ദ് ഗലോട്ട്, രമേഷ് പൊക്രിയാൽ സുബഹ്മണ്യൻ ജെയ്ഷങ്കർ, എന്നിവരാണ് പിന്നീട് കേന്ദ്ര മത്രിസഭയിൽ അംഗങ്ങളായി സത്യപ്രതജ്ഞ ചെയ്തത്. രാഹുൽ ഗാന്ധിയുടേ മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ സ്മൃതി ഇറാനിയും സത്യ പ്രതിഞ്ഞ ചെയ്തു.

ഡോക്ടർ ഹർഷ വർധൻ, ഡോക്ടർ ആർ പി നിഷാങ്ക്, പ്രകാശ് ജാവെദേക്കർ, പിയുഷ ഗോയൽ, ധർമേന്ദ്ര പ്രധാൻ, മുഖ്താർ അബ്ബാസ്, നഖ്‌വി, പ്രഹ്‌ളാദ് ജോഷി, മഹേന്ദ്രനാഥ് പാണ്ഡേ, അരവിന്ദ് രൺപത് സാവന്ത്, ഗജേന്ദ്ര സിംഗ് ശിഖാവത്, റാവു ഇന്ദ്രജിത് സിംഗ്, ജിതേന്ദ്ര സിംഗ് എന്നിവരും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :