തുമ്പി എബ്രഹാം|
Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (17:44 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളില്‍ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഞാന്‍ എന്ന വാക്കാണെന്ന് പഠന റിപോര്‍ട്ട്. 2019ലെ തിരഞ്ഞെടുപ്പ് വേളയില്‍ മോദി ഒരു മാസത്തിനിടെ 32 മണിക്കൂറാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസംഗിച്ചത്. ഇതില്‍ ഞാന്‍, എൻറെ, എനിക്ക് തുടങ്ങിയ പദങ്ങളാണ് മുഴച്ചു നിന്നതെന്ന് മിച്ചിഗണ്‍ സര്‍വകലാശാലയിലെ കമ്മ്യുണിക്കേഷന്‍ സ്‌കോളറായ സ്വപ്നില്‍ റായ് നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ അവഗണിച്ചുള്ള പ്രചാരണ തന്ത്രങ്ങളും ഭരണ തീരുമാനങ്ങളുമാണ് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വീകരിച്ചിരുന്നത്. സമാനമായതോ അതിനെക്കാള്‍ തീവ്രമായതോ ആയ തന്‍ പ്രമാണിത്തമാണ് മോദി പ്രകടിപ്പിക്കുന്നത്. ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന അവസ്ഥയാകും ബിജെപിയേയും കാത്തിരിക്കുന്നതെന്ന് റിപോര്‍ട്ട് അടിവരയിടുന്നു.