തിരുവനന്തപുരം|
VISHNU.NL|
Last Updated:
ബുധന്‍, 27 നവംബര്‍ 2019 (18:07 IST)
രാജ്യത്ത് വര്‍ഗീയ വിദ്വേഷത്തിന് കളമൊരുക്കിയ ഘര്‍വാപസി പ്രതിഷേധങ്ങള്‍ കനക്കുന്നതനുസരിച്ച് കൂടുതല്‍ കരുത്തോടെ നടത്താന്‍ സംഘപരിവാര്‍ പദ്ധതി. ഇതനുസരിച്ച് ഇന്ന് കേരളത്തില്‍ 200 പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നാണ് കേരളത്തിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഹിന്ദു ഹെല്‍പ് ലൈന്‍ അറിയിച്ചിരിക്കുന്നത്.
വിവിധ ജില്ലകളിലുള്ളവരെ ഏകോപിപ്പിച്ച് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ വെച്ച്
ഇന്ന് ചടങ്ങുകള്‍ നടത്താനാണ് തീരുമാനമെന്ന് വിഎച്ച് പി നേതൃത്വം അറിയിച്ചു. വിവാദങ്ങളും. മതപരിവര്‍ത്തനിത്തെത്തുന്നവരുടെ സ്വാകാര്യതയും മാനിച്ച് അതീവ രഹസ്യമായിട്ടാവും ഈ ചടങ്ങുകള്‍ നടത്തുക. ഇതില്‍ ഒരു ചടങ്ങ് മാത്രം പൊതുപരിപാടിയായി നടത്തുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ വക്താക്കള്‍ അറിയിച്ചു.
അതിനിടെ കോട്ടയത്ത് അന്‍പതോളം ആളുകള്‍ ഹിന്ദുമതം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൊട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പൊങ്കുന്നം പുതിയകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ്
മതപരിവര്‍ത്തന
ചടങ്ങുകള്‍ നടന്നത്. പുലയ സമുദായങ്ങളില്‍ നിന്ന് ക്രൈസത വിശ്വാസത്തിലേക്ക് പോയവരാണ് ഇതില്‍ ഭൂരിഭാഗവും. മുസ്ലീം മതത്തില്‍ നിന്നുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഈ ചടങ്ങ് എവിടെയന്ന് പരിപാടിക്ക് തൊട്ടു മുമ്പ് മാത്രമേ മാധ്യമങ്ങളെ അറിയിക്കൂ. എസ്എന്‍ഡിപി പോലുള്ള സംഘടനകള് ഘര്‍ വാപസിക്ക് പരസ്യ പിന്തുണയുമയി രംഗത്തെത്തിയ സാഹചര്യത്തില്‍ മറ്റു സമുദായ സംഘടനകളുമായി ചേര്‍ന്ന് മുന്നോട്ട് പോകാനാണ് വിഎച്ച്‌പിയുടെ തീരുമാനം. അതിനിടെ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് ആക്കം കൂട്ടിയ രാമക്ഷേത്ര വിവാദം തളംകെട്ടി നില്‍ക്കുന്ന അയോധ്യയില്‍ നിന്ന് 4000 മുസ്ലീങ്ങളെ ഹിന്ദുക്കളാക്കുമെന്ന് വിഎച്ച്‌പി പ്രഖ്യാപിച്ചു കഴിഞ്ഞു. വിശ്വഹിന്ദു പരിഷത്ത് നേതാവ് രാം വിലാസ് വേദാന്തിയാണ് ഈ കാരുഅം അറിയിച്ചിരിക്കുന്നത്.
ഫയിസാബാദ്, അംബേദ്കര്‍ നഗര്‍, ഗോണ്ട, ബഹ്‌റച, സുല്‍ത്താന്‍പുര്‍ എന്നിവിങ്ങളില്‍ നിന്നുള്ള മുസ്ലീം കുടുംബങ്ങളെയാണ് മതംമാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവര്‍ ഏതു കുടുംബങ്ങളില്‍ ഉള്ളവരാണെന്ന കാര്യം വെളിപ്പെടുത്താന്‍ സാധ്യമല്ലെന്ന് വേദാന്തി വ്യക്തമാക്കി. വേദാന്തിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് വേദാന്തിയുടെ ശ്രമമെന്ന് മുസ്ലീം ലീഗ് നേതാവ് നജ്മുല്‍ ഹസന്‍ ഘാനി ആരോപിച്ചു. വേദാന്തിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.