രജനീകാന്ത് തമിഴനല്ല, അദ്ദേഹം കര്‍ണാടകക്കാരനാണ്- വിജയകാന്ത്; പ്രതിഷേധവുമായി രജനി ഫാന്‍സ്

രജനികാന്തിനെ പോലെ ഭയന്ന് പിന്മാറുന്നവന്നല്ല താന്‍

രജനീകാന്ത് , വിജയകാന്ത് , നിയമസഭ തെരഞ്ഞെടുപ്പ് , രജനി തമിഴനല്ല
ചെന്നൈ| jibin| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (16:21 IST)
സൂപ്പര്‍‌സ്‌റ്റാര്‍ രജനികാന്തിനെതിരെ ഡിഎംഡികെ നേതാവ് വിജയകാന്ത് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിള്ളിവകമിലും തിരുവല്ലൂര്‍ തിരുതാനിയിലും നടന്ന റാലിയിലാണ് രജനിയുടെ തമിഴ് ബന്ധത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ വിജയകാന്ത് രംഗത്തെത്തിയത്.

എനിക്ക് ആരെയും ഭയമില്ല. രജനികാന്തിനെ പോലെ ഭയന്ന് പിന്മാറുന്നവന്നല്ല താന്‍. നിങ്ങള്‍ അദ്ദേഹത്തെ തമിഴന്‍ എന്നു വിളിക്കുന്നു. ആരാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതെന്നും വിജയകാന്ത് ചോദിച്ചു. വിജയകാന്തിന്റെ പരാമര്‍ശത്തില്‍ പ്രകോപിതരായ രജനീ ഫാന്‍സ് ഡിഎംഡികെയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു.

അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി രജനികാന്തിന്റെ പേര് വലിച്ചിഴക്കാനാണ് ക്യാപ്റ്റന്‍ ശ്രമിക്കുന്നതെന്ന് രജനി ഫാന്‍സ് ചെന്നൈ യൂണിറ്റ് നേതാവ് എന്‍ രാംദാസ് പറഞ്ഞു. സ്വതന്ത്രവും നിര്‍ഭയവുമായി വോട്ടു ചെയ്യാനാണ് രജനി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :