തിരുവനന്തപുരം|
aparna shaji|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (17:26 IST)
സംസ്ഥാനത്ത് പുതിയ ആറു ബാറുകൾ തുറന്നത് മദ്യനയത്തിന്റെ ഭാഗമായിട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. ഇതോടുകൂടി മൊത്തം മുപ്പത് ബാറുകൾക്കാണ് സർക്കാർ ത്തി നൽകിയിരിക്കുന്നത്. അനുമതി നൽകിയത് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കാണെന്നും ഇത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ല, മറിച്ച് കേന്ദ്ര സർക്കാരിന്റേയും ടൂറിസം വകുപ്പിന്റേയും പരിധിയിലാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മരടിലുള്ള ക്രൗൺ പ്ലാസ, ആലുവ അത്താണിയിലെ ഹോട്ടൽ ഡയാന ഹൈറ്റ്സ്, ഹോട്ടൽ റമദ ആലപ്പി, തൃശൂരിലുള്ള ഹോട്ടൽ ജോയ്സ് പാലസ്, വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോർട്ട്, സാജ് എർത്ത് റിസോർട്ട് എന്നിവയ്ക്കാണ്
ബാർ ലൈസൻസ് ലഭിച്ചത്. ഇതില്‍ നാല് ഹോട്ടലുകള്‍ ത്രീ സ്റ്റാറില്‍ നിന്ന് ഫൈവ് സ്റ്റാറിലേക്ക് ഉയര്‍ത്തപ്പെട്ടവയാണ്.
സുപ്രിംകോടതി വരെ പോയതിനുശേഷമാണ് ഇവർക്ക് ലൈസൻസ് ലഭിച്ചത്. സർക്കാരിന്റെ മദ്യനയം കോടതി അംഗീകരിച്ചതിനുശേഷമുള്ള ഏറ്റവും പുതിയ അറിയിപ്പാണിത്. ഇതോടൊപ്പം പുതിയതായി പത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി ബാര്‍ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം