ആത്മവിശ്വാസം നഷ്‌ടമായി; ബീഹാറില്‍ ബിജെപി തോല്‍ക്കും: സാക്ഷി മഹാരാജ്

സാക്ഷി മഹാരാജ് , നരേന്ദ്ര മോഡി , അമിത് ഷാ , ബീഹാര്‍ തെരഞ്ഞെടുപ്പ്
പാറ്റ്‌ന| jibin| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (12:21 IST)
ബീഹാറില്‍ ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി നേതാക്കളുടെ ആത്മവിശ്വാസം നഷ്‌ടമായെന്നും അതിനാല്‍ ബീഹാറില്‍ ബിജെപി തോല്‍ക്കുമെന്നും പാര്‍ട്ടി എംപി സാക്ഷി മഹാരാജ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായോ അല്ല പരാജയത്തിന് കാരണം. കാരണക്കാര്‍ ബീഹാറുകാര്‍ തന്നെയാണെന്നും
സാക്ഷി മഹാരാജ് വ്യക്തമാക്കി.

പ്രസ്ഥാവന നേതൃത്വത്തെ ചൊടിപ്പിച്ചതോടെ പറഞ്ഞത് പിന്‍വലിച്ച് വിവാദ നായകനായ സാക്ഷി മഹാരാജ് രംഗത്തെത്തി. മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാര്‍ട്ടി നേടുമെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കവെ നടത്തിയ പ്രസ്‌താവന ബി ജെ പിക്ക് കനത്ത തിരിച്ചടിയായി തീര്‍ന്നു. സാക്ഷി മഹാരാജ് പറയാത്ത കാര്യമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതികരിച്ചു.

ആദ്യ രണ്ടു ഘട്ടങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ നിതീഷ് കുമാര്‍ വ്യക്തമായ മുന്‍ തൂക്കത്തോടെ മുന്നേറുകയാണ്. ഈ സാഹചര്യം ബി ജെ പി നേതൃത്വത്തെ വെട്ടിലാക്കിയതോടെയാണ് തോല്‍വി സമ്മതിച്ചതായി ഒരഭിമുഖത്തില്‍ പ്രസ്താവന നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :