പശുവിന്‍റെ പേരില്‍ ബിജെപി സാമൂഹികാന്തരീക്ഷം തകര്‍ക്കുന്നു: സോണിയ ഗാന്ധി

നരേന്ദ്ര മോഡി , ബിജെപി , സോണിയ ഗാന്ധി , ബീഫ് വിഷയം
പട്ന| jibin| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (17:36 IST)
ബീഫ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയേയും രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. പശുവിന്‍റെ പേരില്‍ ബിജെപി സര്‍ക്കാരും ഘടകക്ഷികളും രാജ്യത്തിന്‍റെ സാമൂഹികാന്തരീക്ഷം തകര്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്‌റ്റ് നയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എഴുത്തുകാര്‍ അവര്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരികെ നല്‍കുന്നത് അവഗണിക്കാന്‍ കഴിയുന്നതല്ലെന്നും സോണിയ പറഞ്ഞു.

എഴുത്തുകാര്‍ നേരിടുന്ന പ്രതിസന്ധി ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയാണ്. ശുവിന്‍റെ പേരില്‍ ഉത്തർപ്രദേശിലും ഹിമാചല്‍ പ്രദേശിലും നടന്ന കൊലപാതകങ്ങള്‍ ഞെട്ടിക്കുന്നതാണ്. വെറും കേട്ടുകേള്‍വിയുടെ പേരില്‍ ആളുകളെ വീട്ടില്‍ കയറി കൊലപ്പെടുത്തുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ വെറുതെ കേള്‍ക്കുന്നതിനല്ല, അവ പരിഹരിക്കുന്നതിനാണ് മോഡി ശ്രമിക്കേണ്ടതെന്നും സോണിയ വ്യക്തമാക്കി.

രാജ്യത്ത് വർഗീയത വളർത്തി ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുകയാണ് ബിജെപിയെന്നും സോണിയ ഗാന്ധി ആരോപിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :