ന്യൂഡൽഹി|
aparna shaji|
Last Updated:
ശനി, 16 ജൂലൈ 2016 (12:21 IST)
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിമാരുടെ സമ്പൂർണ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. മുഖ്യമന്ത്രിമാർക്കൊപ്പം 17 കേന്ദ്രമന്ത്രിമാരും രാഷ്ട്രപതി ഭവനിലെ വെസ്റ്റ്ഹാൾ കൾച്ചറൽ ഹാളിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയാണ് മോദിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര സുരക്ഷ, ചരക്ക് സേവന നികുതി ബിൽ, ആധാർ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. രാവിലെ 10.15ന് യോഗം തുടങ്ങും. യോഗത്തിന് ശേഷം മുഖ്യമന്ത്രി
പിണറായി വിജയൻ റെയിൽവെ മന്ത്രി സുരേഷ് പ്രഭുവുമായി ചർച്ച നടത്തും.