കായംകുളം താപവൈദ്യുതി നിലയം അടച്ച് പൂട്ടേണ്ടി വരുമെന്ന വസ്തുതാ വിരുദ്ധമാണ്, നഷ്ടത്തിലല്ല പ്രവർത്തിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ

കായംകുളം താപവിദ്യുതി നിലയത്തെ കുറിച്ച് വരുന്ന വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിലയം അടച്ച് പൂട്ടേണ്ടി വരുമെന്ന വാർത്ത തെറ്റാണെന്നും പദ്ധതി നഷ്ടത്തിലല്ല പ്രവർത

aparna shaji| Last Modified വെള്ളി, 15 ജൂലൈ 2016 (13:19 IST)
കായംകുളം താപവിദ്യുതി നിലയത്തെ കുറിച്ച് വരുന്ന വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിലയം അടച്ച് പൂട്ടേണ്ടി വരുമെന്ന വാർത്ത തെറ്റാണെന്നും പദ്ധതി നഷ്ടത്തിലല്ല പ്രവർത്തിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഇടമണ്‍ - കൊച്ചി 400 കെ വി ലൈനിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന ബഹു. കേന്ദ്ര മന്ത്രിയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ബഹു. മുഖ്യമന്ത്രി തന്നെ നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്, ലൈനിന്റെ ജോലികള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :