കൊച്ചി|
aparna shaji|
Last Modified വെള്ളി, 15 ജൂലൈ 2016 (10:50 IST)
സർക്കാർ എൻജിനീയർമാരിൽ 95 ശതമാനം പേർക്കും പണിയറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. റോഡ് നിർമാണത്തിനായി സർക്കാർ അനുവദിക്കുന്ന പകുതി തുകയും പാഴാവുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിലെ ടാർ തിരിമറി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
നിർമാണത്തിൽ വ്യക്തത ഇല്ലെന്നും റോഡുകളുടെ ദയനീയാവസ്ഥയുടെ കാരണം ഈ പിഴവാണെന്നും മന്ത്രി വ്യക്തമാക്കി. നിർമാണത്തിലെ പിഴവ് കാരണം കൊച്ചിയിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. റോഡ് നന്നാക്കേണ്ട ഉത്തരവാദിത്വം കൊച്ചി മേയർക്കെന്നും സുധാകരൻ വ്യക്തമാക്കി.