അനുബന്ധ വാര്‍ത്തകള്‍
- കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി, അറുപതിലേറെ പേർക്ക് പരിക്ക്
- കുംഭമേളയ്ക്കെത്തി നടി ഹേമ മാലിനി, ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം നടത്തി
- Maha Kumbh Stampede: മഹാകുംഭ മേളയിലെ അമൃത് സ്നാനത്തിനിടെ തിക്കും തിരക്കും; 15 മരണം, 30 ലേറെ പേര്‍ക്ക് പരുക്ക്
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ എത്തുമെന്ന് ട്രംപ്
- Mahakumbh 2025 Importance: 144 കൊല്ലത്തിലൊരിക്കൽ മാത്രം, എന്താണ് പ്രയാഗ് രാജിലെ 2025ലെ കുംഭമേളയ്ക്ക് ഇത്ര പ്രത്യേകത
കുംഭമേള: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവേണി സംഗമത്തില്‍ പുണ്യ സ്നാനം നടത്തി
MODI
പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവേണി സംഗമത്തില്‍ പുണ്യ സ്നാനം നടത്തി. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. ഇതിനു മുന്നോടിയായി ഗംഗാനദിയിലൂടെ യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി.
മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാഗരാജില്‍ ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി 26 മഹാശിവരാത്രി വരെയാണ് കുംഭമേള നടക്കുന്നത്.