Maha Kumbh Stampede: മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കും തിരക്കും; 15 മരണം, 30 ലേറെ പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kumbh Mela
രേണുക വേണു| Last Modified ബുധന്‍, 29 ജനുവരി 2025 (08:55 IST)
Kumbh Mela

Maha Kumbh Stampede: മഹാകുംഭ മേള നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തിക്കിലും തിരക്കിലും പെട്ട് 15 മരണം. മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെയാണ് അപകടം. 30 ലേറെ പേര്‍ക്ക് പരുക്കേറ്റു. തിരക്ക് നിയന്ത്രിക്കാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതാണ് അപകടത്തിനു കാരണം.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഫോണില്‍ സംസാരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അനിയന്ത്രിതമായ തിരക്കും തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നും മൗനി അമാവാസി ദിനത്തിലെ അമൃത് സ്നാന്‍ അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :