1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump against Iran

തന്നെ വധിച്ചാല്‍ ഇറാന്‍ ബാക്കിയുണ്ടാകില്ല; ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

American President News
തന്നെ വധിച്ചാല്‍ ഇറാന്‍ ബാക്കിയുണ്ടാകില്ലെന്നും ഇത് സംബന്ധിച്ച് തന്റെ ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാനെ നാമാവശേഷമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇറാന്‍ പൂര്‍ണമായും ഇല്ലാതാക്കപ്പെടും. ഒന്നും അവശേഷിക്കില്ല- ട്രംപ് പറഞ്ഞു.
 
ട്രംപിനെ കൊലപ്പെടുത്താനുള്ള ഇറാനിയന്‍ ഗൂഢാലോചന നേരത്തെ പരാജയപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാനില്‍ പരമാവധി സമ്മര്‍ദ്ദം ചൊല്ലിത്താനാന്‍ ആവശ്യപ്പെടുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് കഴിഞ്ഞദിവസം ഒപ്പു വച്ചിരുന്നു.
അടുത്ത ലേഖനം
പാലായില്‍ ഭാര്യ മാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ രണ്ടുപേരും മരിച്ചു