Sumeesh|
Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (09:12 IST)
ഡൽഹി: കേരളത്തിലെ പ്രളയക്കെടുതി നേരിട്ട് മനസിലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും വൈകിട്ട് തിരുവന്തപുരത്തെത്തുന്ന പ്രധാന മന്ത്രി സനിയാഴ്ച രാവിലെയോടെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശനം നടത്തും.
ഹെലികോപ്റ്ററിലാവും പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു മന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും എന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണതാനം വ്യക്തമാക്കി. അതേ സമയം പ്രധാന മന്ത്രിയുടെ സന്ദർസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രതികരണം നടത്തിയിട്ടില്ല.