പ്രളയത്തെ നേരിടാൻ കേരളം കണ്ട ഏറ്റവും വലിയ രക്ഷാ ദൌത്യം; 23 ഹെലികോപ്റ്ററുകളും 250 ബോട്ടുകളും ദൌത്യത്തിന്, കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ എല്ലാ മാർഗങ്ങളും തേടി സർക്കാർ

Sumeesh| Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (08:12 IST)
സംസ്ഥാനം നേരിടുന്ന കടുത്ത പ്രളയ ദുരന്തത്തെ നേരിടുന്നതിനായി ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൌത്യത്തിലാണ് ഇപ്പോൾ കേരളം. കര, നാവിക, വ്യോമ സേനകളുടെയും ഫയർ ആന്റ് റെസ്ക്യും ദുരന്ത നിവാരണ അതോറിറ്റി കോസ്റ്റ് ഗാർഡ് എന്നീവയുടെര്യും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

എറണകുളത്ത് പുലർച്ചെ അഞ്ച് മണി മുതലും പത്തനംതിട്ടയിൽ ആറുമണി മുതലും രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആലുവയില്‍ ദുരന്ത നിവാരണ സേനയും കാലടിയില്‍ കരസേനയും മൂവാറ്റുപുഴയില്‍ നാവിക സേനയും രക്ഷാ പ്രവർത്തനം നടത്തി വരികയാണ്. വ്യോമസേനയുടെ 23 ഹെലികോപ്റ്ററുകളും രണ്ട് ചെറു വിമാനങ്ങളും 250 ബോട്ടുകളുമെത്തിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൌത്യത്തിലാണ് സേനകൾ.

പലയിടങ്ങളിലായി ഒറ്റപ്പെട്ട് കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് രാവിലെ തുടക്കം കുറിച്ചിരിക്കുന്നത്. പ്രളയത്തിൽ അകപ്പെട്ടു കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവുമായി മൈസൂരിൽ നിന്നും സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്റർ പുറപ്പെട്ടീട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :