'അല്‍ഖ്വയ്ദയുടെ താളത്തിന് തുള്ളുന്നവരല്ല ഇന്ത്യന്‍ മുസ്‌ലീങ്ങള്‍'

  നരേന്ദ്ര മോഡി , അല്‍ഖ്വയ്ദ , ഇന്ത്യ , ന്യൂഡല്‍ഹി, ഇന്ത്യന്‍ മുസ്‌ലിങ്ങള്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (10:38 IST)
അല്‍ഖ്വയ്ദയുടെ താളത്തിന് തുള്ളുന്നവരല്ല ഇന്ത്യന്‍ മുസ്ലീങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യാകം ചെയ്യാന്‍ തയാറുള്ളവരാണ് അവരെന്നും നരേന്ദ്ര മോഡി പറഞ്ഞു.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. അവര്‍ രാജ്യത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും നരേന്ദ്ര മോഡി വ്യക്തമാക്കി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നതായും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു.

നിരവധി തലങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സാമ്യമുണ്ട്. ചരിത്രപരമായും സാംസ്‌കാരികപരമായും ഇന്ത്യയും അമേരിക്കയും തമ്മില്‍ ബന്ധിതമാണെന്നും മോഡി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :