ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (14:49 IST)
ഇന്ത്യയും ചൈനയും തമ്മില്‍ 12 കരാറുകളില്‍ ഒപ്പുവച്ചു. സൈനികേതര ആണവകരാറുകള്‍ ഉള്‍പ്പറെയുള്ള സുപ്രധാനമായ കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. കൈലാസയാത്രക്കായി നാഥുലാ പാസ് വഴി പുതിയ പാത തുറക്കും എന്നതാണ് ഈ കരാറുകളി ഒന്ന്.
ഇന്ത്യ കാലങ്ങളായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു ഇത്. വ്യവസായ നിക്ഷേപം, ബഹിരാകശമേഖലയിലെ സമാധാനപരമായ സഹകരണം, റെയില്‍വേ രംഗത്തേ സഹകരണം, മാധ്യമമേഖലയിലെ സഹകരകരണം തുടങ്ങിയ 12 കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
5 വര്‍ഷം കൊണ്ട് 20ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ്
ചൈന ഇന്ത്യയില്‍ നടത്തുക. സൈനികേതര ആണവ കരാറില്‍ കൃത്യമായ ധാരണ ഉണ്ടാകാത്തതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ചൈനയിലെ ഷാങ്ഹായ് നഗരവും മുംബൈയും തമ്മില്‍ സൗഹൃദത്തിന് കരാറായി. ഇവ ഇരട്ടനഗരമാക്കാനാണ് പദ്ധതി. സിനിമാ നഗരങ്ങളായ ഷാങ്ഹായും മുംബൈയും തമ്മിലുള്ള കരാര്‍ സിനിമാമേഖലയ്ക്കും ഉണര്‍വേകുമെന്നാണ് പ്രതീക്ഷ.
പഞ്ചവത്സര വാണിജ്യ പദ്ധതി തയ്യാറാക്കും. ഇന്ത്യയില്‍ ചൈന രണ്ട് വാണിജ്യ പാര്‍ക്കുകള്‍ തുടങ്ങും. ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കും തുടങ്ങിയവയാണ് വാണിജ്യ മേഖലയിലെ സഹകരണത്തില്‍ ധാരണയായത്.
ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചക്കിടെ അതിര്‍ത്തിയിലെ കടന്നു കയറ്റത്തിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കങ്ങളില്‍ ആശങ്ക അറിയിച്ച മോഡി അതിര്‍ത്തിയേക്കുറിച്ച് വ്യക്തത വരുത്തണമെന്നും അതിര്‍ത്തി തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും അവശ്യപ്പെട്ടു.
ഇന്ത്യയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തികയാണ് തന്റെ സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങള്‍ ഒന്നാണ്.വളര്‍ന്ന് വരുന്ന ഏറ്റവും വലിയ രണ്ട് വിപണികളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്നാല്‍ വലിയ നേട്ടങ്ങള്‍ സാധ്യമാകും എന്നും ലോകത്ത് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും സീ ജിന്‍പിംഗ് ചൂണ്ടിക്കാട്ടി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.