അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഇന്ത്യന്‍ വംശജനും

വാഷിംഗ്ടണ്‍:| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (14:22 IST)
അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഇന്ത്യന്‍ വംശജനും. ഇന്ത്യന്‍ വംശജനും ലൂസിയാന ഗവര്‍ണറുമായ ബോബി ജിന്‍ഡല്‍ 2016 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിരിക്കുകയാണ്.
ബോബി ജിന്‍ഡല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണ്ണറാണ്.

എന്നാല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ അവസാനമെത്തിയതും ന്യൂഹാംഷെയറില്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ വോട്ട് കുറഞ്ഞ് പോയതും ബോബി ജിന്‍ഡലിന്റെ പ്രസിഡന്റ് പ്രതീ‍ക്ഷകള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. അഭിപ്രായ സര്‍വേയില്‍ 3 ശതമാനം വോട്ട് മാത്രമാണ് ജിന്‍ഡലിന് ലഭിച്ചത്.

ജിന്‍ഡല്‍ 2003 ല്‍ ലൂസിയാന ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കും, 2004 ല്‍ യു.എസ് പാര്‍ലമെന്റിലേയ്ക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2007 ലും


2011 ലും വിജയിച്ച് ലൂസിയാന ഗവര്‍ണറായി. 2011ല്‍ രണ്ടാമതും തിരഞ്ഞെടുക്കപ്പെടുമ്പോള്‍
ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറായിരുന്നു ബോബി ജിന്‍ഡല്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :