പിന്തുണയുമായി നബാര്‍ഡ്; കെ വൈ സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്; സഹകരണ ബാങ്കിനെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തിയ കേന്ദ്ര നിലപാടിന് തിരിച്ചടി

സഹകരണ ബാങ്കിനെ പിന്തുണച്ച് നബാര്‍ഡ്

കോഴിക്കോട്​| Last Modified ഞായര്‍, 4 ഡിസം‌ബര്‍ 2016 (15:45 IST)
സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് പിന്തുണയുമായി നബാര്‍ഡ്. സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) പാലിച്ചാണെന്ന് നബാര്‍ഡ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നബാര്‍ഡ് വ്യക്തമാക്കുക. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളും മാനദണ്ഡം പാലിക്കുന്നുണ്ടെന്നാണ് നബാര്‍ഡിന്റെ റിപ്പോര്‍ട്ട്.

മാനദണ്ഡങ്ങള്‍ പാലിക്കാത്തിന്റെ പേരില്‍ സഹകരണബാങ്കുകള്‍ ഒരിക്കല്‍ പോലും നടപടികള്‍ നേരിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ നബാര്‍ഡ് വ്യക്തമാക്കുന്നു. എന്നാല്‍, 13 പൊതുമേഖല ബാങ്കുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തപ്പെട്ട പൊതുമേഖല ബാങ്കുകളുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

നോട്ട് അസാധുവാക്കല്‍ വിഷയം കഴിഞ്ഞദിവസം പരിഗണിച്ച സുപ്രീംകോടതി സഹകരണ ബാങ്കുകളിലെ പ്രതിസന്ധി രൂക്ഷമാണെന്നും പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കെ വൈ സി മാനദണ്ഡപ്രകാരം ഉപഭോക്​താവിന്റെ പാന്‍ കാർഡ്​, ആധാര്‍ കാർഡ്​ അടക്കം മുഴുവന്‍ വിവരങ്ങളും ശേഖരിക്കണം. ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന്​ ആരോപിച്ചാണ്​ കേന്ദ്രസര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയത്​.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :