ന്യൂഡല്‍ഹി|
Last Modified ബുധന്‍, 23 നവംബര്‍ 2016 (12:44 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയ വിഷയത്തില്‍ കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. രാജ്യത്തെ വിവിധ കോടതികളില്‍ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മുന്നോട്ടു പോകാമെന്നു വ്യക്തമാക്കി.
അതേസമയം, നോട്ട് പിന്‍വലിക്കല്‍ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഡിസംബര്‍ രണ്ടിന് പരിഗണിക്കും. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്ക്കും.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നേരത്തെയും സുപ്രീംകോടതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും തല്‍സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് കലാപമുണ്ടായേക്കും എന്നുമായിരുന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.