മാഡ്രിഡ്|
jibin|
Last Modified വ്യാഴം, 24 നവംബര്‍ 2016 (15:55 IST)
കള്ളപ്പണം തടയുന്നതിനായി 500രൂപ 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന് പുറത്തുള്ള കള്ളപ്പണ നിക്ഷേപത്തില്‍ നടപടിയെടുക്കാതിരിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. വിജയ് മല്യയെ പോലുള്ള വമ്പന്‍ കള്ളപ്പണക്കാരെ തൊടാത്ത സര്‍ക്കാര്‍ നോട്ട് അസാധുവാക്കലില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമ്പോള്‍ ബ്രസീല്‍ താരവും ബാഴ്‌സലോണയുടെ സൂപ്പര്‍ താരവുമായ നെയ്‌മര്‍ക്ക് നേരെ അധികൃതര്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.
2013ല്‍ ബ്രസീലിയന്‍ ക്ലബ് ആയ സാന്റോസില്‍ നിന്നും ബാഴ്‌സലോണയ്‌ക്ക് എത്തിയപ്പോള്‍ ട്രാന്‍സ്‌ഫര്‍ ഫീസില്‍ നികുതി വെട്ടിച്ചെന്ന കേസില്‍ ജയില്‍ ശിക്ഷ നേരിടേണ്ട സാഹചര്യത്തിലാണ് ഇപ്പോള്‍ നെയ്‌മര്‍. നികുതി വെട്ടിച്ച താരത്തിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണ് സ്‌പാനിഷ് പ്രോസിക്യൂട്ടര്‍മാര്‍ ശക്തമായി വാദിക്കുന്നത്. തടവിനൊപ്പം താരത്തില്‍ നിന്നും 10 മില്യണ്‍ യൂറോ (72.95 കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കണമെന്നും ആവശ്യമുണ്ട്.
നെയ്‌മറുടെ കൈമാറ്റ കാലയളവില്‍ ബാഴ്‌സലോണയുടെ പ്രസിഡന്റായിരുന്ന സാന്‍ഡ്രോ റോസലിനെ അഞ്ചുകൊല്ലം ശിക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നെയ്‌മര്‍ക്കും രക്ഷിതാക്കള്‍ക്കും അഞ്ച് വര്‍ഷം തടവും റോസലിനും ബര്‍ട്ടോമിയ്‌ക്കും എട്ട് വര്‍ഷം തടവും ബാഴ്‌സയില്‍ നിന്നും 195 മില്യണ്‍ യൂറോ പിഴയും ഈടാക്കണമെന്നാണ് ഡിഐഎസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
നെയ്‌മര്‍ ഹാജരാക്കുന്ന കണക്ക് വ്യാജമാണെന്നും ട്രാന്‍സ്‌ഫര്‍ തുക ഇതിലും കൂടുതലാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. ട്രാന്‍സ്ഫര്‍ ഫീസ് 83.3 മില്യണ്‍ യൂറോ ആയിരുന്നുവെന്നാണ് സ്പാനിഷ് അധികൃതരുടെ നിഗമനം. 57.1 മില്യണ്‍ യൂറോയ്ക്കാണ് നെയ്മറെ ക്ലബിലെത്തിച്ചതെന്ന് ബാഴ്‌സ പറയുന്നു.
പ്രമുഖരെന്നോ വന്‍ താരങ്ങളെന്നോ വേര്‍തിരിവില്ലാതെയാണ് സ്‌പാനിഷ് അധികൃതര്‍ നികുതി വെട്ടിപ്പ് ആരോപണങ്ങളില്‍
കേസെടുക്കുന്നത്. അര്‍ജന്റീന താരവും ബാഴ്‌സയിലെ നെയ്‌മറുടെ സഹതാരവുമായ ലയണല്‍ മെസിയും സമാനമായ നികുതി വെട്ടിപ്പ് കേസില്‍ കുടുങ്ങുന്ന സാഹചര്യമാണുള്ളത്.