ബീഫ് കടത്തിയെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത് ബജ്‌റംഗ്ദള്‍ നിര്‍ദ്ദേശപ്രകാരമെന്ന് യുവതികള്‍

ബീഫ് കടത്തിയെന്നാരോപിച്ച് മര്‍ദനം: ബജ്റംഗ്ദള്‍ നിര്‍ദേശപ്രകാരമെന്ന് യുവതികള്‍

മന്ദ്‌സൗര്‍| priyanka| Last Modified വെള്ളി, 29 ജൂലൈ 2016 (07:52 IST)
ബീഫ് കടത്തിയെന്നാരോപിച്ച് മന്ദ്‌സൗര്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങളെ മര്‍ദിച്ചത് ബജ്‌റംഗ്ദള്‍ നിര്‍ദേശപ്രകാരമാണെന്ന് ആക്രമിക്കപ്പെട്ട സല്‍മ മെവാതിയും ഷാഹിം അഖ്തര്‍ ഹുസൈനും.
റെയില്‍വേ സ്റ്റേഷനില്‍വെച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരോട് കൈയിലുള്ളത് പോത്തിറച്ചിയാണെന്ന് പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ലെന്നും കൂടെയുണ്ടായിരുന്ന സ്ത്രീകളോട് തങ്ങളെ ആക്രമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും
ഇരുവരും പറഞ്ഞു.

കൈയിലുണ്ടായിരുന്ന മാംസം വെറ്ററിനറി ഡോക്ടറെകൊണ്ട് പരിശോധിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
അംഗീകരിച്ചില്ല.
സംഭവസ്ഥലത്തെത്തിയ പൊലീസിനെയും ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന മൊബൈല്‍ ഫോണ്‍ ദൃശ്യത്തില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബീഫ് കടത്തിയെന്നാരോപിച്ച് അരമണിക്കൂറോളമാണ് സല്‍മ മെവാതിയെയും ഷാഹിം അഖ്തര്‍ ഹുസൈനെയും മര്‍ദിച്ചത്.

മന്ദ്‌സൗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് റെയില്‍വേ പൊലീസിന് കൈമാറി. സംഭവത്തില്‍ നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോവിന്ദ് റാവു ചൗഹാന്‍, ദിലീപ് ദേവ്ദ, സ്വദേശ് ചനല്‍, വികാസ് ആഹിര്‍ എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വം ആക്രമിച്ച് പരിക്കേല്‍പിക്കുക, സംഘംചേര്‍ന്ന് ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :