പാട്ന|
joys joy|
Last Modified തിങ്കള്‍, 13 ജൂണ്‍ 2016 (19:42 IST)
പശുമാംസം കഴിക്കാൻ തന്നെ നിര്‍ബന്ധിച്ച്ചതായി ഹിന്ദു യുവതി നല്‍കിയ പരാതിയിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പാട്ന പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാട്നയിലെ ഫുൽവാരി മേഖലയിൽ ആയിരുന്നു സംഭവം.
പശുമാംസം കഴിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ തന്നെ നിര്‍ബന്ധിച്ച്ചതായി യുവതി പരാതിയിൽ വ്യക്തമാക്കി. ഹിന്ദുവായ ഈ യുവതിയുടെ ഭര്‍ത്താവ് ഇസ്ലാം മത വിശ്വാസിയാണെന്നും പശുമാംസം കഴിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ കുടുംബത്തിൽ ഉള്ളവർ നിർബന്ധിച്ചെന്നുമാണ് ആരോപണം.
എന്നാൽ, ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാനും പശുമാംസം കഴിക്കാന്‍ പഠിക്കാനും ഒരു മാസം മദ്രസയിൽ നില്‍ക്കാൻ ഭര്‍ത്താവിന്റെ വീട്ടുക്കാർ നിർബന്ധിച്ചതായും യുവതി ആരോപിച്ചു.
കൊല്‍ക്കത്ത സ്വദേശിനിയായ യുവതി ഫുൽവാരി
സ്വദേശിയായ ആസിഫിനെയാണ് വിവാഹം കഴിച്ചത്. ഭര്‍ത്താവ് ആസിഫും കുടുംബവും തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും യുവതി ആരോപിച്ചു.