മതേതര രാജ്യത്തിൽ മുത്തലാഖിന്​ പ്രസക്തിയില്ല; ഇത് സ്​ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനം - കേന്ദ്രസർക്കാർ

മൂന്നുവട്ടം തലാഖ് ചൊല്ലി ബന്ധം വേർപെടുത്തൽ; എതിർപ്പുമായി കേന്ദ്രം സുപ്രീംകോടതിയിൽ

  muslim community , central government , girls , muslim marriage , മുത്തലാഖ് ,  കേന്ദ്ര സർക്കാർ , മുസ്ലിം , വിവാഹമോചനം
ന്യൂഡൽഹി| jibin| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (20:57 IST)
മതേതര രാജ്യത്തിൽ മുസ്​ലിം വ്യക്തി നിയമത്തിലെ മുത്തലാഖിന്​ പ്രസക്തിയില്ലെന്ന്​ കേന്ദ്രസർക്കാർ. മുസ്ലിം സമുദായത്തിന്റെ വിവാഹമോചന സമ്പ്രദായമായ മുത്തലാഖിനെ ന്യായീകരിക്കാൻ കഴിയില്ല. അത്​ അനുവദിക്കുന്നത്​ ലിംഗനീതിക്ക്​ എതിരാണ്. ഇത് മതത്തിലെ ഒരു സുപ്രധാന ഭാഗമായി കാണാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.

മുത്തലാഖ്​ സ്​ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്.​ മൂന്ന്​ തലാഖും ഒരുമിച്ച്​ ചൊല്ലി വിവാഹമോചനം നേടുന്നതിൽ 20 ഓളം മുസ്​ലിം രാജ്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്​​. ലിംഗ നീതിയിലും സ്​ത്രീകളുടെ അന്തസിലും വിട്ടുവീഴ്​ച ചെയ്യാൻ കഴിയില്ലെന്നും മുത്തലാഖുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പരിഷ്​കരണം വേണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ഇന്ത്യൻ ഭരണഘടന അനുസരിച്ച്​ രാജ്യത്തെ ന്യൂനപക്ഷമായ മുസ്​ലിംകൾക്ക്​ വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിൽ മതപരമായ സിവിൽ കോഡ്​ പിന്തുടരാനുള്ള അവകാശമുണ്ട്​. എന്നാൽ മുത്തലാഖിനെ ഇസ്​ലാം മതവിശ്വാസത്തിലെ പ്രധാനഭാഗമെന്ന രീതിയിൽ കാണാൻ കഴിയില്ല. മുസ്​​ലിം വ്യക്തി നിയമങ്ങൾ കുടുംബ ബന്ധങ്ങളിൽ എത്രത്തോളം ഇടപെടലുകൾ നടത്തുന്നുണ്ടെന്ന്​ കോടതിയിലെത്തിയ ഹര്‍ജികളിൽ നിന്നും പരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

മുത്തലാഖ് വിഷയത്തില്‍ ഇടപെടുന്നത് മുസ്ലിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യ​പ്പെട്ടിരുന്നു. ഈ വിഷയത്തിലാണ്​ മുത്തലാഖ്​ ലിംഗനീതിക്കെതിരാണെന്ന്​
കേന്ദ്രം വ്യക്തമാക്കിയത്​.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :