ന്യൂഡൽഹി|
സജിത്ത്|
Last Updated:
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (14:00 IST)
മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് വിജ്ഞാപനം പുറത്തിറക്കി. മദ്യം നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലുളളത്.
ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ മദ്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന് വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ക്ലോറിൻ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ് തുടങ്ങിയവ ഉൾപ്പെടെ മദ്യത്തിൽ പൂർണമായും ഒഴിവാക്കേണ്ടവയുടെ പട്ടികയും നൽകിയിട്ടുണ്ട്. വൈന്‍ അടക്കമുളള എല്ലാത്തരം മദ്യങ്ങള്‍ക്കും കര്‍ശനമായ മാനദണ്ഡങ്ങളാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.