"സംസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം" ഇന്ന് രോഗം സ്ഥിരീകരിച്ചത് 26,995 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി 19.7

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (19:10 IST)
സംസ്ഥാനത്ത് ഇന്ന് 26,995 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്തി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,37,177 പേരിൽ നടത്തിയ പരിശോധനയിലാണ് 26,995 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 28 മരണവും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തു. എറണാകുളത്ത് 4396 പേർക്കും, കോഴിക്കോട് 3372പേർക്കും രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നാല് ജില്ലകളിൽ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തു.

ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,56,266 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.6 ആയി ഉയരുകയും ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :