ആഗ്ര|
aparna shaji|
Last Modified ബുധന്‍, 22 ജൂണ്‍ 2016 (12:00 IST)
ദളിത് ബാലനെ സവർണ ജാതിയിൽപ്പെട്ട മൂന്നുപേർ ചേർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഇഷാപൂർ ഗ്രാമത്തിലാണ് സംഭവം. ഇതേ ഗ്രാമവാസിയായ അനൂജ് കുമാർ എന്ന 12 വയസ്സുള്ള ബാലനാണ് ക്രൂരമായ രീതിയിൽ കൊലചെയ്യപ്പെട്ടത്.
കൃഷിയിടത്തിൽ നിന്നും ധാന്യങ്ങൾ പറിച്ചെന്നാരോപിച്ചായിരുന്നു മൂവരും ബാലനെ കൊലപ്പെടുത്തിയത്. ധാന്യങ്ങൾ പറിച്ച് തിന്നുന്ന അനൂജിനെ സ്ഥലത്തിന്റെ ഉടമ കൂടിയായ ശർമയും കൂട്ടികാരും ചേർന്ന് മർദ്ദിക്കുകയും തുടർന്ന് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നരേന്ദ്ര ശർമയെന്നയാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. രാകേഷ്, ദേവിർന എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.