ദളിത് യുവതിയുടെ ആത്മഹത്യാശ്രമം; ദിവ്യയ്ക്കും ഷംസീറിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തു

കണ്ണൂരിൽ ദളിത് യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിനും കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി പി ദിവ്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ആത്മഹത്യാശ്രമത്തിന് അഞ്ജനയ്ക

കണ്ണൂർ| aparna shaji| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (18:23 IST)
കണ്ണൂരിൽ ദളിത് യുവതി ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിനും ജില്ലാ വൈസ് പ്രസിഡന്റ് പി പി ദിവ്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ആത്മഹത്യാശ്രമത്തിന് അഞ്ജനയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചികിത്സയിൽ കഴിയുന്ന അഞ്ജനയുടെ മൊഴിയെടുക്കാൻ ആശുപത്രിയിൽ ചെന്ന ഉദ്യോഗസ്ഥരോട്
അഞ്ജന പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇരുവർക്കുമെതിരെ കേസെടുക്കണെമെന്നാവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.

പെണ്‍കുട്ടികളുടെ അറസ്റ്റിന് ശേഷം ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ എഎന്‍ ഷംസീര്‍ എംഎല്‍എയും പി പി ദിവ്യയും ഉള്‍പ്പെട്ട സിപിഐഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍മീഡിയയിലുടെ നടത്തിയ അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. അറസ്റ്റിനേക്കാൾ തങ്ങളെ അപമാനിക്കാൻ ശ്രമിച്ചതാണ് ആത്മഹത്യാശ്രമത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് അഞ്ജന മൊഴി നൽകിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :