പിലിഭിത്ത്|
jibin|
Last Updated:
തിങ്കള്‍, 15 ജൂണ്‍ 2015 (11:29 IST)
അനധികൃത ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയ ദൃശ്യമാധ്യമപ്രവര്‍ത്തകനെതിരെ ഗുണ്ടകളുടെ ആക്രമണം. ക്രൂരമായി മര്‍ദ്ദനത്തില്‍ അവശനായ മാധ്യമപ്രവര്‍ത്തകന്‍ ഹൈദര്‍ ഖാനെ 100 മീറ്ററോളം മോട്ടോര്‍സൈക്കിളില്‍ കെട്ടിവലിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയില്‍ ഭൂമി മാഫിയക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തതിനാണ് ഹൈദര്‍ ഖാനെ ആക്രമിച്ചത്. കവര്‍ച്ച കേസില്‍ ദൃക്സാക്ഷിയായ വ്യക്തി അപകടത്തില്‍ പെട്ടെന്ന് ഫോണി അറിയിച്ച് വിളിച്ചു വരുത്തിയ ഹൈദറിനെ നാലംഗ സംഘം വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ചശേഷമാണ് ബൈക്കില്‍ കെട്ടിവലിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അക്രമത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഹൈദറിനെ പ്രദേശവാസികള്‍ ആശുപത്രിയിലത്തെിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു. യുപിയിലെ ഷാജഹാന്‍പൂരില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജഗേന്ദ്ര സിങ്ങിനെ പൊലീസ് ചുട്ടുകൊന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. യുപി മന്ത്രി റാം മൂര്‍ത്തി വര്‍മ്മയ്‌ക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിലായിരുന്നു പൊലീസിന്റെ ക്രൂരത. സംഭവത്തില്‍ മന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ സിംഗ് മരണമൊഴി നല്‍കിയിരുന്നു.