മോചനദ്രവ്യം നല്‍കാത്തതിനാല്‍ ബാലനെ കൊന്നുതള്ളി

കല്യാണ്‍| VISHNU.NL| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (14:22 IST)
മുംബൈയില്‍ ആവശ്യപ്പെട്ട മോചന ദ്രവയം നല്‍കാത്തതിനാല്‍ പന്ത്രണ്ടു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി. അന്‍പത് ലക്ഷം രൂപ മോചനദ്രവ്യം നല്‍കാത്ത കാരണം പറഞ്ഞ്
ഏഴാംക്ളാസുകാരനെ കൊന്ന് വെട്ടിനുറുക്കി കവറിലാക്കി ചന്തയില്‍ തള്ളുകയായിരുന്നു.

കല്യാണിലെ സ്വര്‍ണവ്യാപാരിയായ ഉത്തമിന്റെ കടയിലെ ജീവനക്കാരനാണ് കടയുടമയുടെ മകന്‍ രോഹന്‍ ഗുച്ചെയിറ്റിനെ (12)
കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് പത്തു ദിവസം മുമ്പാണ് രോഹനെ കാണാതായത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ പടിഞ്ഞാറന്‍ കല്യാണിലെ പൂച്ചന്തയില്‍ വെട്ടിനുറുക്കിയ നിലയില്‍ ഗുച്ചെയിറ്റിനെ കണ്ടെത്തുകയായിരുന്നു.

മകനെ കാണാനില്ലെന്ന് കാട്ടി പിതാവ് ഉത്തം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് മകനെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഉത്തമിനോട് കടയിലെ ജീവനക്കാരനായ ഇഷ്തിയാഖ് സയ്യിദ് ഷെയ്ഖ് അന്‍പത് ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്തിരുന്നു.

എന്നാല്‍ അതിനു ശേഷവും മറുപടികള്‍ ഇല്ലാതെ വന്നതോടെയാണ് ഇയാള്‍ കടയുടമയുടെ മകനെ തന്നെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇയാള്‍
ഏപ്രില്‍ 17ന് രാവിലെ ഉത്തമിന്റെ വീട്ടിനു മുന്നിലെത്തി അച്ഛന്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് സയ്യിദ് രോഹനെ മോട്ടോര്‍ ബൈക്കില്‍ വിളിച്ചുകൊണ്ടുപോകുകയായിരുന്നു.

ഇതിനുശേഷം സയ്യിദും സുഹൃത്തുക്കളും ഫോണില്‍ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പൊലീസില്‍ പരാതി നല്‍കരുതെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മകനെ കാണാതെ വന്നതോടെ പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെടുകയായിരുന്നു.


പൊലീസ്
പിടികൂടുമെന്ന് മനസിലാക്കിയ സയ്യിദും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി
വെട്ടിമുറിച്ച് കല്യാണിലെ പൂ ചന്തയില്‍ മൂന്ന് ഭാഗങ്ങളിലായി നിക്ഷേപിക്കുകയായുരുന്നു. പ്രതികളെ പിടികൂടാനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :