കുമളി|
WEBDUNIA|
Last Modified തിങ്കള്‍, 21 ഏപ്രില്‍ 2014 (12:54 IST)
PRO
PRO
കേരള-തമിഴ്നാട് അതിര്‍ത്തിയായ കുമിളിയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു. കുമിളി ബസ്‍സ്റ്റാന്‍ഡിലാണു പുലര്‍ച്ചെ സംഭവം നടന്നത്.
തമിഴ്‌നാട് ലോവര്‍ക്യാമ്പ് സ്വദേശിനി അന്ന ലക്ഷ്മി(30)യെയാണ് കാമുകനായ മണികണ്ഠന്‍ കുത്തിക്കൊന്നത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് മണികണ്ഠനും അന്ന ലക്ഷ്മിയും.
ഗുരുതരമായി പരിക്കേറ്റ അന്ന ലക്ഷ്മിയെ തോട്ടം തൊഴിലാളികള്‍ ലോവര്‍ പെരിയാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലക്ഷ്മി മരിച്ചു. ഭാര്യഭര്‍ത്താക്കന്മാരല്ലെങ്കിലും ഇവര്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതായാണു സൂചന.
നേരത്തേ വിവാഹിതരായ ഇരുവരും ആ ബന്ധങ്ങള്‍ ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ഇവര്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയതെന്ന് അയല്‍വാസികള്‍ പറയുന്നത്. അന്ന ലക്ഷ്മിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നും സൂചനയുണ്ട്.