14 അള്‍ജീരിയന്‍ സൈനികരെ കൊലപ്പെടുത്തി

അള്‍ജിയേഴ്‌സ്| WEBDUNIA|
PRO
അള്‍ജീരിയയില്‍ തീവ്രവാദികള്‍ 14 അള്‍ജീരിയന്‍ സൈനികരെ കൊലപ്പെടുത്തി. അള്‍ജീരിയന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സുരക്ഷക്കായി നിയോഗിച്ചിരുന്ന സൈനികരെയാണ് തീവ്രവാദികള്‍ തോക്കിനിരയാക്കിയത്.

കബിലി മേഖലയില്‍ വെച്ച് ശനിയാഴ്ച്ച രാത്രിയാണ് സംഭവം. പോളിംഗ് സ്‌റ്റേഷനില്‍ നിന്നും മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 11 സൈനികര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുവഴിയാണ് മരിച്ചു.

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് തീവ്രവാദി ഗ്രൂപ്പാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :