തോക്കുധാരികളെ കണ്ടെന്ന റിപ്പോര്‍ട്ട്; മുംബൈയില്‍ സുരക്ഷ ഗാര്‍ഡിനെ വിന്യസിച്ചു

മുംബൈയില്‍ സുരക്ഷ ഗാര്‍ഡിനെ വിന്യസിച്ചു

മുംബൈ| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (09:54 IST)
തോക്കുധാരികളെ കണ്ടന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈയില്‍ ദേശീയ സുരക്ഷ ഗാര്‍ഡിനെ (എന്‍ എസ് ജി) വിന്യസിച്ചു. മുംബൈ നഗരത്തില്‍ നിന്ന് 47 കിലോമീറ്റര്‍ അകലെയുള്ള ഉറാനില്‍ തോക്കുധാരികളെ കണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എന്‍ എസ് ജിയെ വിന്യസിച്ചിരിക്കുന്നത്.

നഗരത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് എന്‍ എസ് ജിയെ വിന്യസിച്ചിരിക്കുന്നത്. മഹാരാഷ്‌ട്ര പൊലീസും ഭീകരവിരുദ്ധ സേനയും നാവികസേനയ്ക്കുമൊപ്പം ചേര്‍ന്ന് തിരച്ചില്‍ ഓപ്പറേഷന് നേതൃത്വം നല്കാനാണ് എന്‍ എസ് ജിയെ വിന്യസിച്ചിരിക്കുന്നത്.

രണ്ടു വിദ്യാര്‍ത്ഥികളാണ് തോക്കുധാരികളെ കണ്ടതായി അധ്യാപകരെ വിവരം ധരിപ്പിച്ചത്. മുഖം മറച്ച് കറുത്ത വേഷധാരികളായ അഞ്ചുപേരെ കണ്ടെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ നല്കിയ വിവരം. ഇതിനെ തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നിര്‍ദ്ദേശിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :