വിജയ് മല്യയുടെ ‘കിങ്‌ഫിഷര്‍ വില്ല’ ലേലം ചെയ്യുന്നു; നോര്‍ത്ത് ഗോവയിലുള്ള വില്ലയ്ക്ക് പ്രതീക്ഷിക്കുന്നത് 85.29 കോടി രൂപ

വിജയ് മല്ല്യയുടെ വില്ല ലേലം ചെയ്യുന്നു

മുംബൈ| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (10:30 IST)
വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ‘കിങ്‌ഫിഷര്‍ വില്ല’ ലേലം ചെയ്യുന്നു. നോര്‍ത്ത് ഗോവയിലെ കോണ്ടോലിമിലുള്ള വില്ലയ്ക്ക് 85.29 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്‌ടോബര്‍ 19ന് പരസ്യലേലത്തിലൂടെ ആയിരിക്കും വില്ല വില്‍ക്കുക. എസ് ബി ഐ ട്രസ്റ്റിയാണ് ഇക്കാര്യം അറിയിച്ചത്.

എസ് ബി ഐ ഉള്‍പ്പെടെ 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിന് നല്‍കാനുള്ള 9000 കോടി രൂപയുടെ വായ്പാകുടിശിക തിരിച്ചു പിടിക്കുന്നതിനാണ് നടപടി. കിങ്ഫിഷര്‍ വില്ല പണയപ്പെടുത്തി 2010ലാണ് എസ് ബി ഐയില്‍ നിന്ന് വായ്പ എടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :