മുംബൈ ട്രയിന്‍ സ്ഫോടന കേസ്: 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മുംബൈ| JOYS JOY| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (14:10 IST)
മുംബൈ ട്രയിന്‍ സ്ഫോടന പരമ്പരക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക മകോക കോടതി.
2006ലെ സ്ഫോടന പരമ്പരക്കേസിലെ വിധിയാണ് കോടതി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.

2014 ആഗസ്റ്റ് 19ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് കോടതി നടപടി. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. 2006ല്‍ നടന്ന മുംബൈ സ്ഫോടന പരമ്പരയില്‍ 189 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 13 പ്രതികള്‍ അറസ്റ്റിലായിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം 2008ല്‍ നിര്‍ത്തി വെച്ച വിചാരണ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. 2006 ജൂലൈ 11ന് മുംബൈ വെസ്റ്റേണ്‍ ലൈനിലെ ട്രെയിനുകളില്‍ ആര്‍ ഡി എക്സ് ഉപയോഗിച്ച് ഏഴു സ്ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :