പ്രീതി സിന്റ പറക്കാനൊരുങ്ങുന്നു; അവരെന്ന കൊല്ലുമെന്ന് നെസ്‌വാഡിയ

 പ്രീതി സിന്റെ , മുംബൈ , നെസ്‌വാഡിയ
മുംബൈ| jibin| Last Modified ബുധന്‍, 18 ജൂണ്‍ 2014 (15:18 IST)
ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റെ അമേരിക്കയിലെ ലോസാഞ്ജലസിലേക്ക് പറക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി ടീമിലെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

അതേ സമയം അധോലോക നായകൻ രവി പൂജാരിയുടെ ഭീഷണി തനിക്കും കുടുംബത്തിനും ഉണ്ടെന്ന് കാട്ടി പ്രീതി സിന്റയുടെ മുന്‍ കാമുകനും ബിസിനസുകാരനുമായ നെസ്‌വാഡിയ രംഗത്തെത്തി. തുടര്‍ന്ന് നെസ്‌വാഡിയ മുംബൈ പൊലീസിൽ പരാതി നൽകി. രവി പൂജാരി എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ മൊബൈൽ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നാണ് വാഡ‌ിയയുടെ സെക്രട്ടറി പരാതി നൽകിയിരിക്കുന്നത്.

അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുന്ന പ്രീതി സിന്റയ്ക്ക് അവിടെ സ്വന്തമായി വസ്തുവും വീടുമുണ്ട്. അടുത്തിടെ കൂടുതൽ സമയവും അമേരിക്കയിൽ ചെലവഴിക്കുന്ന അവര്‍ ഐപിഎൽ മത്സരങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യയിലേക്ക് വന്നതെന്നും പറയപ്പെടുന്നു.

വാങ്കഡെ സ്റ്റേഡിയത്തിൽ കഴി‌ഞ്ഞ മെയ് 30ന് ചെന്നൈ സൂപ്പർ കിംഗ്സും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് നെസ് വാഡിയ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇരുവിഭാഗത്തും ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രീതിയെ കൊണ്ട് പരാതി പിൻവലിപ്പിക്കാനും ചിലയിടങ്ങളില്‍ നിന്ന് ശ്രമമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :