കുമളി|
jibin|
Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (16:40 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താന്‍ തമിഴ്നാട് നടപടികള്‍ ആരംഭിച്ചു. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താമെന്ന കോടതിവിധിയുടെ ചുവടുപിടിച്ചാണ് പുതിയ നീക്കം. ഇതിനായി 20 കോടി രൂപയുടെ പദ്ധതിക്ക് തമിഴ്‌നാട് രൂപം നല്‍കുകയും ചെയ്തു.
അടുത്ത കാലവര്‍ഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യം വച്ചാണ് തമിഴ്നാടിന്റെ നീക്കങ്ങള്‍. കൂടാതെ അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിനെ ഒഴിവാക്കി സുരക്ഷാ ചുമതല കേന്ദ്രസേനയില്‍ എത്തിക്കാനുമുള്ള നീക്കം തമിഴ്‌നാട് ശക്തമാക്കി.
അണക്കെട്ടില്‍ കേന്ദ്രസേനയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നാലാഴ്ചക്കകം അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.