സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിക്കുന്നത് വി വി സുര്‍ജിത്ത്

കോഴിക്കോട്| Last Updated: ശനി, 21 ഫെബ്രുവരി 2015 (10:49 IST)
പരുക്കേറ്റവരെ ഓഴിവാക്കി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള ടീമിനെ നയിക്കുന്നത് പ്രതിരോധനിരതാരം വി.വി. സുര്‍ജിത്താണ്. പരിക്കേറ്റ താരങ്ങളായ ഷിബിന്‍ലാല്‍, ഷെറിന്‍സാം എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പകരമായി ഒഥല്ലോ ടാബിയ, കെ മുനീര്‍, എന്‍ എസ് സുജില്‍ എന്നിവരെ ടീമില്‍ എടുത്തു.

ടീം: നിഷാദ്, മിഥുന്‍, അഖില്‍ സോമന്‍ (ഗോള്‍കീപ്പര്‍) വി.വി. സുര്‍ജിത്ത്, ടി സജിത്ത്, എന്‍ ജോണ്‍സണ്‍, വി.ജി ശ്രീരാഗ്, രാഹുല്‍രാജ്, ഒഥല്ലോ ടാബിയ (പ്രതിരോധം) ഷൈജുമോന്‍, ജിംഷാദ്, എം. സജേഷ്, ജിജോ ജോസഫ്, വി.എസ്. അസ്‌കര്‍, ഉസ്മാന്‍ ആഷിഖ്, വി,കെ. മുനീര്‍, എന്‍.എസ്. സുജില്‍, സീസണ്‍ (മധ്യനിര) വി.പി. സുഹൈര്‍, നസറുദ്ദീന്‍ (മുന്നേറ്റനിര). പി.കെ രാജീവാണ് (പരിശീലകന്)‍. ബിനോ ജോര്‍ജ് (സഹപരിശീലകന്‍) കെ.കെ ഹമീദ് (ഗോള്‍കീപ്പിങ് പരിശീലകന്‍)


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :