ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 18 നവംബര്‍ 2014 (17:50 IST)
ഗുജറാത്തികള്‍ നുണ ശീലമാക്കിയവരെന്ന് സമാജ്‍വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവ്. ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുലായം. വാഗ്‍ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തവരാണ് യഥാര്‍ഥ അഴിമതിക്കാര്‍. ഗുജറാത്തികള്‍ നുണയന്‍മാരാണ്.
സ്ത്രീശാക്തീകരണത്തെ കുറിച്ച് പ്രസംഗിക്കുന്ന വ്യക്തിക്ക് സ്വന്തം ഭാര്യ എവിടെയാണെന്ന് മറ്റുള്ളവര്‍ കാണിച്ചു കൊടുക്കേണ്ട അവസ്ഥയാണ് മുലായം പറഞ്ഞു.
സ്ത്രീകളുടെ ഉന്നമനത്തിനായി പലതും ചെയ്തെന്നാണ് ചിലരുടെ അവകാശവാദം. നാട്ടുകാരെ സ്വാധീനിച്ച് വോട്ട് നേടി പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞേക്കാം എന്നാല്‍ ഇത്തരം ചെപ്പടി വിദ്യകളിലൂടെ ഒരു ദേശത്തെ സദാസമയം തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മുലായം കൂട്ടിചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.