മുകേഷ്‌ അംബാനിക്ക്‌ മേഴ്സിഡസിന്റെ കവചിത വാഹനം, വില 11 കോടി

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (13:46 IST)
റിലയന്‍സ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനിക്ക്‌ ലെവല്‍-9 ഒരുക്കി മേഴ്സിഡസിന്റെ കവചിത വാഹനം. മെഴ്‌സിഡസിന്റെ എസ്‌ 600 മോഡല്‍ ബെന്‍സ് കാറാണ് അതുല്യ സുരക്ഷയൊരുക്കി അംബാനിക്ക മാത്രമായി നിര്‍മ്മിച്ച്
നല്‍കിയിരിക്കുന്നത്. ജര്‍മനിയിലെ മെഴ്‌സിഡസ്‌ പ്ലാന്റില്‍ വച്ചാണ് കാറിനെ കവചിത വാഹനമാക്കി മാറ്റിയത്. റുകള്‍ക്കു ലഭ്യമാക്കാവുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയായ ലെവല്‍-9 സുരക്ഷയാണ്‌ എസ്‌ 600 ഒരുക്കിയിരിക്കുന്നത്.

സാധാരണം ഈ മോഡല്‍ കാര്‍ വാങ്ങാന്‍
1.5 കോടി രൂപ മുടക്കേണ്ടിവരും എന്നാല്‍ കവചിത സുരക്ഷയൊരുക്കി കാര്‍ പുറത്തിറങ്ങുമ്പോള്‍ വില 11 കോടിയായെന്നാണ് വിവരം. കാറ് ഇന്നലെ തന്നെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.

റിലയന്‍സിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ 2013 മുതല്‍ മുകേഷ്‌ അംബാനിക്ക്‌ സെഡ്‌ കാറ്റഗറി സുരക്ഷയുണ്ട്‌. സുരക്ഷാഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ്‌ ഇത്തരത്തില്‍ അതീവസുരക്ഷാ സന്നാഹങ്ങളോടുകൂടിയ കാര്‍ മെഴ്‌സിഡസില്‍ നിന്നു പ്രത്യേകം രൂപകല്‍പന ചെയ്‌തു വാങ്ങിയിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :