തിരുവനന്തപുരം|
VISHNU N L|
Last Modified വെള്ളി, 19 ജൂണ്‍ 2015 (15:12 IST)
നെല്ല് സംഭരിച്ച വകയിൽ കുട്ടനാട്ടിലെ കർഷകർക്ക് ഇന്നലെ 50 കോടി രൂപ നൽകുമെന്നു വാഗ്ദാനം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വകയിരുത്താതെ കര്‍ഷകരെ പറഞ്ഞുപറ്റിച്ചു. പബ്ബ്ണം അനുവദിക്കുന്നത് തടസപ്പെട്ടത് നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം കഴിയാത്തതാണ് വാഗ്ദാനം, പാലിക്കാന്‍ കഴിയാതായതിനു കാരണം.
കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ നെല്ലുസംഭരണത്തിനു 300 കോടി രൂപ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബജറ്റ് രേഖയിൽ 190 കോടിയേയുള്ളു. ഇതിൽ 75 കോടി രൂപ നേരത്തെ സപ്ലൈകോയ്ക്കു കൈമാറിയിരുന്നു. ഇനി 50 കോടി രൂപ കൂടി അനുവദിക്കാനാണു കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇതിനായി ഇന്നലെ സർക്കാർ ഉത്തരവിറക്കി.
പക്ഷേ, പൂർണ ബജറ്റ് നിയമസഭ പാസാക്കാത്ത സാഹചര്യത്തിൽ തുക അനുവദിക്കാനാവില്ലെന്നു ധനവകുപ്പ് നിലപാടെടുത്തു. ബജറ്റ് പാസാകുന്നതിനു മുൻപ് ആകെ തുകയുടെ മൂന്നിലൊന്നു വരെ മാത്രമേ അനുവദിക്കൂ. നേരത്തെ 75 കോടി നൽകിയതിനാൽ ഈ പരിധി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് 50 കോടി മുടങ്ങിയത്. മുഖ്യമന്ത്രിയോ ധനമന്ത്രിയോ ഇടപെട്ടു കുരുക്കഴിക്കാതെ ഇനി കർഷകർക്കു പണം ലഭിക്കില്ല.
നെല്ല് സംഭരിച്ച വകയിൽ കർഷകർക്കു നൽകാനുള്ള കുടിശിക വിതരണം ചെയ്യാനായി 595 കോടി രൂപ സപ്ലൈകോ കടമെടുത്തിരുന്നു. വീണ്ടും 225 കോടി കൂടി എടുക്കാൻ പോകുകയാണ്. എന്നാലും 300 കോടി രൂപ കർഷകർക്കു കുടിശിക ഇനത്തിൽ കൊടുക്കാനുണ്ട്. നെല്ല് കുത്തിയെടുക്കുന്ന അരി സബ്സിഡി നിരക്കിൽ റേഷൻകടകളിലൂടെ വിൽക്കുകയാണു ചെയ്യുന്നത്. നെല്ലുസംഭരണത്തിന്റെ പേരിൽ കടംകയറുന്നതു സപ്ലൈകോയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ തങ്ങളെ അടുത്ത സീസണിൽ ഒഴിവാക്കണമെന്ന് അവർ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.