2006ലെ മുംബൈ ട്രയിന്‍ സ്ഫോടനക്കേസ്: അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ| JOYS JOY| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (12:19 IST)
2006ലെ മുംബൈ ട്രയിന്‍ സ്ഫോടനക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വിധിച്ചു. മുംബൈ മക്കോക്ക കോടതിയാണ് വധശിക്ഷ വിധിച്ചത്. നിരോധിതസംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍. കേസില്‍ വാദപ്രതിവാദം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള പ്രതികളില്‍ ചിലര്‍ക്ക് ജീവപര്യന്തവും പത്തുവര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്.

2006 ജൂലൈ 11ന് മുംബൈയില്‍ നടന്ന ട്രയിന്‍ സ്ഫോടനപരമ്പരയില്‍ ഏഴ് മലയാളികള്‍ ഉള്‍പ്പെടെ 189 പേര്‍ മരിച്ചിരുന്നു. 800ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. സിമിയുടെ സഹായതോടെ ലഷകര്‍ ഇ തൊയ്ബ ആയിരുന്നു സ്ഫോടനപരമ്പര നടത്തിയത് എന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :