വധശിക്ഷ ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന് നിയമകമ്മീഷന്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (12:39 IST)
രാജ്യത്ത് ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമകമ്മീഷന്‍. വധശിക്ഷ ഭീകരവാദ കേസുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് തയ്യാറായി. 272 പേജുകളുള്ള കരട് റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.

നിയമ കമ്മീഷനിലെ ഏഴ് മുഴുവന്‍ സമയ അംഗങ്ങളുടെയും നാല് പാര്‍ട് ടൈം അംഗങ്ങളുടെയും അംഗീകാരത്തോടെ തിങ്കളാഴ്ചയോടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

അതേസമയം, വധശിക്ഷ നിര്‍ത്തലാക്കുന്നതിനോട് കമ്മീഷനിലെ ചില അംഗങ്ങള്‍ വിയോജിച്ചതായാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 31 വരെയാണ് കമ്മീഷന്റെ കാലാവധി. ഇന്ത്യ ഉള്‍പ്പടെ 59 രാജ്യങ്ങളിലാണ് വധശിക്ഷ പ്രാബല്യത്തിലുള്ളത്.

ജസ്റ്റിസ് എ പി ഷാ ചെയര്‍മാനായ കമ്മീഷനെ സുപ്രീംകോടതി കഴിഞ്ഞവര്‍ഷമാണ് വധശിക്ഷയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
നിയോഗിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :