മഹാരാഷ്ട്രയില്‍ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുന്നു

മുംബൈ| jibin| Last Modified ശനി, 17 മെയ് 2014 (12:20 IST)
മഹാരാഷ്ട്രയില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതോടെ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചു. ഇതോടെ മുഖ്യന്ത്രി പൃഥ്വിരാജ് ചവാനുമേല്‍ രാജിക്കുള്ള സമ്മര്‍ദം ശക്തിയായി.

വ്യവസായ മന്ത്രി നരായണ്‍ റാണെയും തൊഴിലുറപ്പ് മന്ത്രി നിധിന്‍ റാവത്തുമാണ് രാജിക്കത്തയച്ചത്. രത്നഗിരി-സിന്തുര്‍ഗ് മണ്ഡലത്തില്‍ നിന്ന് ശിവസേന സ്ഥാനര്‍ഥിക്കെതിരെ
മല്‍സരിച്ച മകന്‍ നിലേഷ് റാണെയുടെ ജയം ഉറപ്പാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് നാരായന്‍ റാണെ വ്യക്തമാക്കി.

നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നും നിധിന്‍ ഗഡ്കരി ജയിച്ചത് അംബേദ്കറുടെ തത്വങ്ങള്‍ക്കുമേലുള്ള ആര്‍എസ്എസിന്‍റെ വിജയമായി നിതിന്‍ റാവത്ത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :