വിരമിച്ചതിന് ശേഷം ധോണി ബിജെപിയിൽ ചേർന്നേക്കേമെന്ന് മുൻ കേന്ദ്ര മന്ത്രി; മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന് അഭ്യൂഹം

ധോണി തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാനാണ് ശ്രമമെന്നും പാസ്വാന്‍ പറഞ്ഞു.

Last Modified ശനി, 13 ജൂലൈ 2019 (12:09 IST)
ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി ബിജെപിയില്‍ ചേരുമെന്ന് അവകാശവാദവുമായി മുന്‍ കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാന്‍. ധോണി തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാനാണ് ശ്രമമെന്നും പാസ്വാന്‍ പറഞ്ഞു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം നരേന്ദ്രമോദിയുടെ ടീമിനൊപ്പമായിരിക്കുമെന്നും പാസ്വാന്‍ പറഞ്ഞു. എന്നാല്‍ ഇതിനെ കുറിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍ പരിപാടിയുടെ ഭാഗമായി അമിത് ഷാ സന്ദര്‍ഷിച്ച സെലിബ്രിറ്റികളില്‍ ധോനിയും ഉള്‍പ്പെട്ടിരുന്നു.

ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം ധോണിയും ഇനിയും ടീമിലുണ്ടാകുമെന്നും അടുത്ത് ട്വന്റി ട്വന്റി ലോകകപ്പിന് ശേഷമായിരിക്കും വിരമിക്കലെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :