ഈ രാജ്യത്തിന് നിങ്ങളെ വേണം, വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുത്: ധോണിയോട് ലത മങ്കേഷ്കർ

Last Modified വെള്ളി, 12 ജൂലൈ 2019 (11:55 IST)
ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് ഒരു നിമിഷത്തേക്കെങ്കിലും നിലച്ച് പോയ നിമിഷമായിരുന്നു ബുധനാഴ്ച നടന്ന ന്യൂസിലൻഡ് ലോകകപ്പ് സെമിയില്‍ മഹേന്ദ്ര സിങ് ധോനിയുടെ റണ്ണൗട്ട്. ഇന്ത്യ പ്രതീക്ഷിക്കാത്ത റണ്ണൌട്ട് ആയിരുന്നു അത്.

ഇന്ത്യയ്ക്ക് ‌ഏറ്റുവാങ്ങേണ്ടി വന്ന തോൽ‌വിയുടെ ഉത്തരവാദി ധോണിയാണെന്ന രീതിയിലുള്ള പ്രചരണങ്ങൾ ഇപ്പോഴും ധോണി ഹേറ്റേഴ്സ് ഉന്നയിക്കുന്നുണ്ട്. ഉത്തരവാദിത്വം ഏറ്റെടുത്ത് ധോണി വിരമിക്കണമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. ഈ അവസരത്തില്‍ ഉടനെയൊന്നും ഒരു വിരമിക്കലിനെ കുറിച്ച് ചിന്തിക്കരുതെന്ന് ധോണിയോട് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തരിക്കുകയാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്.

"നമസ്‌കാരം എം.എസ് ധോനി ജി. വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്തു നിന്നായി കേള്‍ക്കുന്നു. എന്നാല്‍, അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് നിങ്ങളോടുള്ള എന്റെ അഭ്യര്‍ഥന.." ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു. നിരവധി പ്രമുഖരാണ് ധോണിയെ പിന്തുണച്ച് രംഗത്തെത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :