ധോണിയുടെ പുറത്താകല്‍ സഹിക്കാനായില്ല; ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു

  ms dhoni , world cup , team india , cricket , ശ്രികാന്ത് , ലോകകപ്പ് , ധോണി , ജഡേജ
കൊല്‍ക്കത്ത| Last Modified വ്യാഴം, 11 ജൂലൈ 2019 (16:21 IST)
ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലില്‍ മഹേന്ദ്ര സിംഗ് ധോണി പുറത്താകുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു.


കൊല്‍ക്കത്ത സ്വദേശിയായ ശ്രീകാന്ത് മെയ്റ്റി(33) ആണ് ബുധനാഴ്‌ച മരിച്ചത്. ഇയാള്‍ സൈക്കിള്‍ കട നടത്തുന്ന വ്യക്തിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഫോണിലൂടെ കടയിലിരുന്നാണ് ശ്രീകാന്ത് മത്സരം കണ്ടത്. ധോണി - കൂട്ടുകെട്ട് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയതിന് പിന്നാലെ ജഡേജ പുറത്തായി. അധികം വൈകാതെ ധോണിയും ഔട്ടായതോടെ ശ്രീകാന്ത് അലറിവിളിച്ച് ബോധരഹിതനായി നിലത്തു വീണു.

ശബ്ദം കേട്ട് എത്തുമ്പോള്‍ ശ്രീകാന്ത് തറയില്‍ വീണ് കിടക്കുകയായിരുന്നു എന്ന് സമീപത്തെ കടയുടമയായ സച്ചിന്‍ ഘോഷ് പറഞ്ഞു. ശ്രീകാന്തിനെ ഉടന്‍ തന്നെ സമീപത്തുള്ള ഖാനാകുല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :