മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു: കേന്ദ്രനീക്കം അംഗീകരിക്കാനാവി‌ല്ലെന്ന് മമതാ ബാനർജി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (17:23 IST)
മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്രനീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചു.

ക്രിസ്തുമസ് ദിനത്തിൽ കേന്ദ്ര സർക്കാർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ
മരവിപ്പിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ
22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുകയാണ്. കേന്ദ്രത്തിന്റെ ഈ നീക്കം അംഗീകരിക്കാൻ സാധിക്കില്ല. മമത ട്വീറ്റ് ചെയ്‌തു. അതേസമയം വിഷയത്തിൽ മിഷണറീസ് ഓഫ് ചാരിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :